ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: കോസ്റ്റ് ഗാർഡ് പിടികൂടിയത് 5 ടൺ മയക്കുമരുന്ന്

0

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ബംഗാൾ ഉൾക്കടലിൽ വൻ ലഹരിവേട്ട. മത്സ്യബന്ധന ബോട്ടിൽ നിന്ന് 5 ടൺ മയക്കുമരുന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കോസ്റ്റ് ഗാർഡിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. 5 മ്യാൻമർ പൗരൻമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആൻഡമാൻ കടലിൽ മത്സ്യബന്ധന ബോട്ടിൽ നിന്ന് അഞ്ച് ടണ്ണോളം മയക്കുമരുന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി.

ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയായിരിക്കും ഇത്. കൂടുതൽ വിവരങ്ങൾക്ക് കാത്തിരിക്കുന്നു പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ ആൻഡമാൻ പൊലീസിന് കൈമാറും. ഈ മാസം ആദ്യം ഗുജറാത്ത് തീരത്ത് നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടിയിരുന്നു. എട്ട് ഇറാനിയൻ പൗരന്മാരെയാണ് അന്ന് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *