ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി
ദുബായ്: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ അതോറിറ്റി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ കാണപ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചാണ് അതോറിറ്റി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.
ഡാറ്റ ചോര്‍ച്ച തടയാന്‍ ഫോണിലെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അറിയിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഗൂഗിള്‍ അപ്ഡേറ്റുകള്‍ പുറത്തിറക്കി. അപ്ഡേറ്റ് ചെയ്യാത്തതിരുന്നാല്‍ ഡാറ്റ നഷ്ടപ്പെടുക, നിങ്ങളുടെ വിവരങ്ങള്‍ മോഷ്ടിക്കപ്പെടുക, നിങ്ങളുടെ അറിവില്ലാതെ ഫോണില്‍ വൈറസ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുക, എന്നിവ ഉണ്ടാകും. ആന്‍ഡ്രോയിഡ് പതിപ്പുകള്‍ 11, 12, 12 എല്‍, 13, 14 എന്നിവ ഈ ഭീഷണിക്ക് ഇരയാകുമെന്ന് കൗണ്‍സില്‍ കണ്ടെത്തി.
2023 ഡിസംബറില്‍, കൗണ്‍സില്‍ ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സോഫ്റ്റ്വെയറുകള്‍ അപ്ഡേറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ച് സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.