ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേർ പിടിയിൽ
ശാസ്താംകോട്ട : ലൈഫ് മിഷൻ്റെ ഫ്ലാറ്റ് നിർമ്മാണത്തിന് സൂക്ഷിച്ച ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച് രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറി.മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി പത്മകുമാർ (42),നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബു(52) എന്നിവരാണ് പിടിയിലായത്.പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ പുതുശേരിമുകൾ ഭാഗത്ത് നിർമ്മാണം നടക്കുന്ന ലൈഫ് മിഷൻ്റെ ഫ്ലാറ്റ് പരിസരത്ത് നിന്നാണ് ഇരുവരും ഇരുമ്പ് പ്ലേറ്റ് മോഷ്ടിച്ച് പെട്ടി ഓട്ടോയിൽ കടത്താൻ ശ്രമിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.