ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ അമ്മ കൊന്നു
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ വിവാഹം കഴിക്കാൻ തടസം നിന്നതിൽ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. അഞ്ച് വയസുകാരിയായ മകളെ സ്വീകരിക്കാനാകില്ലെന്ന് യുവാവും കുടുംബവും അറിയിച്ചതോടെയാണ് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കുട്ടിയെ മരിച്ച നിലയിൽ ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ വിശദമായി പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടെത്തുകയായിരുന്നു.
ടനെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അമ്മയെയും ബന്ധുകളെയും ചോദ്യം ചെയ്യ്തു. ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു. യുവതിയുടെ ആദ്യ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചതിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി യുവതി അടുക്കുകയും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും കുട്ടിയെ സ്വീകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന് യുവാവ് വിവാഹം നിരസിച്ചതിൽ മനംനൊന്ത് അമ്മ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.