മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ സ്വദേശി ജോബിന്‍ (40) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.തമിഴ്‌നാട്ടില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതദേഹവുമായി നാട്ടിലേയ്ക്ക് ആംബുലന്‍സില്‍ വരികയായിരുന്നു ജോബിനും പ്രഭുവും.
ഇതിനിടെ വാഹനം കുമിളിയില്‍ നിര്‍ത്തി. കൂടെയുണ്ടായിരുന്നവര്‍ ചായകുടിക്കാന്‍ പുറത്തുപോയ സമയത്ത് ജോബിനും പ്രഭുവും മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിക്കുകയായിരുന്നു