വര്‍ക്കലയില്‍ നിന്നും 13-കാരിയെ കാണാതായി
തിരുവനന്തപുരം: വര്‍ക്കല കടക്കാവൂരില്‍ നിന്നും പതിമൂന്നുകാരിയെ കാണാതായി. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ കുട്ടിയെയാണ് കാണാതായത്. ദിയ എന്നാണ് കാണാതായ കുട്ടിയുടെ പേര്. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കടക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.