കുവൈറ്റിൽ 87ശതമാനം പ്രവാസികൾ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ 87 ശതമാനം പ്രവാസികളും ഇതിനകം ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. ക്രിമിനല്‍ എവിഡന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പേഴ്സണല്‍ ഐഡന്റിഫിക്കേഷന്‍ ഡിവിഷന്‍ ഡയറക്ടര്‍ ബ്രിഗ് നയെഫ് അല്‍ മുതൈരിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 31വരെ സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. അവസാനത്തോട് അടുക്കും തോറും ബയോമെട്രിക് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് വലിയ തോതില്‍ വര്‍ധിക്കുമെന്നതിനാല്‍ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും പ്രവാസികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
ഏകദേശം 98 ശതമാനം കുവൈറ്റ് പൗരന്മാര്‍ ഇതിനകം തന്നെ അവരുടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 30 ആയിരുന്നു സ്വദേശികള്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്തേണ്ട സമയം. നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ പ്രക്രിയ ഇതുവരെ പൂര്‍ത്തിയാക്കാത്ത 20,000 പൗരന്മാര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നും അല്‍ മുതൈരി കൂട്ടിച്ചേര്‍ത്തു.