ദുബായ് റൺ ഞായറാഴ്ച: റോഡുകൾ അടച്ചിടും
ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുള്ള ദുബായ് റണ്‍ 2024ന് മുന്നോടിയായി ദുബായിലെ നാലു റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നവംബര്‍ 24 ഞായറാഴ്ച നഗരത്തിലെ പ്രധാന റൂട്ടുകളില്‍ നടക്കുന്ന കായിക ഇവന്റിന്റെ മുന്നൊരുക്കുത്തിന്റെ ഭാഗമായാണ് നടപടി. പെട്ടെന്നുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ബദല്‍ റേഡുകള്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് ആര്‍ടിഎ വാഹനമോടിക്കുന്നവരെ ഉപദേശിച്ചു.
ദുബായിലെ ശെയ്ഖ് സായിദ് റോഡ് ഉള്‍പ്പെടെയുള്ള നാലു റോഡുകള്‍ പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 10.30 വരെയാണ് അടച്ചിടുക. ദുബായ് റണ്ണിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി 2024 നവംബര്‍ 24 ഞായറാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 10.30 വരെ റോഡുകള്‍ അടച്ചിടുമെന്ന് ആര്‍ടിഎ പ്രഖ്യാപിക്കുന്നു. നിങ്ങളുടെ യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ബദല്‍ മാര്‍ഗം ഉപയോഗിക്കുക ആര്‍ടിഎയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.