ബെംഗളൂരു ഗതാഗതം മാറ്റിമറിക്കാൻ ഊബർ ഷട്ടിൽ സർവീസ്
ബെംഗളൂരു: രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ ഊബർ സർവീസിനെ ആശ്രയിക്കാത്തവർ വിരളമാണ്. ദിവസവും ആയിരക്കണക്കിനാളുകൾ ഈ സൗകര്യം ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് ഷട്ടിൽ സർവീസ് ആരംഭിക്കാൻ ഊബർ തയാറെടുക്കുകയാണ്.
ഷട്ടിൽ സർവീസ് ബെംഗളൂരുവിൽ ഉടൻ ആരംഭിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ബെംഗളൂരു പോലുള്ള നഗരങ്ങളിലെ ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഇത്തരമൊരു ആശയമെന്നാണ് ഊബർ വ്യക്തമാക്കുന്നത്. റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് ഷട്ടിൽ പോലുള്ള വലിയ വാഹനങ്ങൾ ബുക്ക് ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുക എന്നതാണ് ഈ സേവനം ലക്ഷ്യമിടുന്നത്.