ഭരണഘടന അവഹേളന പ്രസംഗം :സജി ചെറിയാൻ രാജിവെക്കില്ല

0

തിരുവനന്തപുരം: മന്ത്രി സജിചെറിയാൻ രാജിവെക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായി. പാർട്ടി സജിചെറിയാനോടോപ്പമാണെന്നും സെക്രട്ടറിയേറ്റിൽ തീരുമാനം .സജിചെറിയാന് മന്ത്രിയായി തുടരാൻ ധാർമ്മികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗം കൂടി കോടതികേൾക്കണമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ ഭരണഘടന അവഹേളന പ്രസംഗത്തിൽ, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു .സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി സജി ചെറിയാന്റെ വാക്കുകള്‍ നല്ല ഭാഷയിലല്ലെന്നും ഭരണഘടനയെ മാനിക്കുന്ന പ്രസ്താവനയല്ല സജി ചെറിയാൻ നടത്തിയതെന്നും നിരീക്ഷിച്ചിരുന്നു.സജി ചെറിയാൻ ഭരണഘടന അവഹേളനം നടത്തിയിട്ടില്ലെന്ന പൊലീസിന്റെ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി, കേസിൽ തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ സാന്ദർഭികമായി ഉപയോഗിച്ചതാണെന്നും, ഭരണഘടനയെ അവഹേളിക്കുന്നതല്ലെന്നുമായിരുന്നു കോടതിയിലെ സർക്കാർ വാദം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *