ഓണാഘോഷവും അനുമോദന യോഗവും നടന്നു.
ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഓണാഘോഷവും അനുമോദന യോഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നിസ്സാർ തളങ്കര ഉത്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് അഹമ്മദ് ഷിബിലി അദ്ധ്യക്ഷനായ യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി: ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, ജോയിന്റ് സെക്രട്ടറി ജിബി ബേബി, മനേജിംഗ് കമ്മിറ്റി അംഗം യൂസുഫ് സഹീർ, സമാജം രക്ഷാധികാരി എം. ഷാഹുൽ ഹമീദ് വൈസ് പ്രസിഡന്റ് സീനോ ജോൺ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ നടേശൻ, സമാജം വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ, ട്രഷറർ സൂഫി അനസ്, പ്രോഗ്രാം കൺവിനർ അനസ് അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളേയും രക്ഷാധികാരി എം.ഷാഹുൽ ഹമീദ്ദിനേയും ആദരിക്കുകകയും ഗോൾഡൻ വിസ നേടിയ സമാജം അംഗംഗളായ ശ്രീ.സീനോ ജോൺ, അഡ്വ: അനിൽകുമാർ, ഉന്നത വിജയം കൈവരിച്ച ഡോ: ചന്ദന അനിൽ എന്നിവരെ അനുമോദിക്കുകയും ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ത്വാലിബ്, അനീസ് മുഹമ്മദ്, പ്രഭാകരൻ പയ്യന്നൂർ, അബൂബക്കർ, സജി മണപ്പാറ, ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ ജനറൽ സെക്രട്ടറി അഡ്വ: നജുമുദീൻ സ്വാഗതവും ട്രഷറർ നന്ദിയും രേഖപ്പെടുത്തി.
നിഹാൽ സിംഫോണിയ അവതരിപ്പിച്ച ഫ്യൂഷൻ മ്യൂസിക്, വോക്കൽ വിദഗ്ധൻ അനീഷ് രാധാകൃഷ്ണൻ, ഗോൾഡൻ ആർട്ട് മ്യൂസിക് സെൻ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, സ്കിറ്റ്, വനിതകൾ അവതരിപ്പിച്ച തിരുവാതിര, നാടോടിനൃത്തം, ഒപ്പന, അടക്കം നിരവധി കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും പരിപാടിയിൽ ഒരുക്കിയിരുന്നു.