കരിവള്ളൂരിൽ വനിതാ പൊലീസിനെ ഭർത്താവ് വെട്ടിക്കൊന്നു
കണ്ണൂർ : കരിവള്ളൂരിൽ വനിതാ പൊലീസിനെ വെട്ടിക്കൊന്നു ; ഓടിരക്ഷപ്പെട്ട ഭർത്താവിനായി തിരച്ചിൽ…കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് മരിച്ചത്. ഭര്‍ത്താവ് രാജേഷ് ഓടിരക്ഷപ്പെട്ടു.
കരിവെള്ളൂരില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ദിവ്യശ്രീയുമായി രാജേഷ് ഏറെ നാളായി അകന്നുകഴിയുകയായിരുന്നു.വൈകിട്ട് ദിവ്യശ്രീയുട വീട്ടിലെത്തിയ രാജേഷ് വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണം തടയുന്നതിനിടെ ദിവ്യശ്രീയുടെ പിതാവിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.