പലസ്തീന് സൗദിയുടെ പിന്തുണ; ഒരു കോടി ഡോളറിന്റെ സഹായം
റിയാദ്: പലസ്തീന് ഒരു കോടി ഡോളറിന്റെ കൂടി സഹായം അനുവദിച്ച് സൗദി അറേബ്യ. പലസ്തീന്‍ ധനകാര്യ മന്ത്രി ഉമര്‍ അല്‍ബിതാറിന് സൗദി അംബാസഡര്‍ നാഇഫ് ബിന്‍ ബന്ധര്‍ അല്‍സുദൈരി പണം കൈമാറി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ എംബസി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച്ചയിലാണ് ധനസഹായം കൈമാറിയത്. ഇതോടെ പലസ്തീന് ഈ വര്‍ഷം സൗദി നല്‍കിയ മൊത്തം സഹായം മൂന്നു കോടി ഡോളറായി.
പലസ്തീന്‍ ജനതയോടുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ സ്ഥിരീകരണമാണ് സഹായത്തിനി പിന്നിലെന്ന് പലസ്തീന്‍ വ്യക്തമാക്കി. സൗദിയുടെ ഉറച്ച നിലപാടിനും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണയ്ക്കും ധനമന്ത്രി അല്‍ബിതാര്‍ നന്ദി പറഞ്ഞു. പലസ്തീനികളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ഈ ഇടപെടലെന്ന് സൗദി അംബാസഡര്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകളെ പിന്തുണക്കുന്നതിനാണ് ഈ സഹായമെന്നും സൗദി അറേബ്യ അറിയിച്ചു.
പലസ്തീന് ഐക്യരാഷ്ട്രസഭയിൽ പൂർണ അംഗത്വത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദിവസങ്ങൾക്ക് മുൻപ് റിയാദിൽ നടന്ന അറബ് ഇസ്ലാമിക് ഉച്ചകോടിയുടെ ഉദ്ഘാടന വേളയിലായിരുന്നു സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അല്‍ സൗദ് ഇക്കാര്യങ്ങൾ പറഞ്ഞത്. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് പലസ്തീനിലേയും ലെബനനിലേയും സഹോദരങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഉടൻ അവസനാപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു