കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി
കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഇരുപത് വയസുകാരി ഐശ്വര്യയെ കണ്ടെത്തി. തൃശ്ശൂരിൽ മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്, കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി ഐശ്വര്യ(20)യെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. സംഭവത്തിൽ കരുനാഗപ്പളളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാവിലെ 9.30ന് മകൾ വീട്ടിൽ നിന്ന് ഇറങ്ങിയതാണെന്ന് അമ്മ പറയുന്നു. കുട്ടി ഒരു ഇരുചക്രവാഹനത്തിന്റെ പുറകിൽ ഇരുന്ന് പോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.