‘മാനസ ജപ ലഹരി’യുമായി ഡോ. പ്രശാന്ത് വർമ്മയും സംഘവും മുംബൈയിൽ
മുംബൈ: കോഴിക്കോട് ഡോ. പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള മുംബൈയിലെ വിവിധ മലയാളി ക്ഷേത്രങ്ങളിൽ അവതരിപ്പിക്കുന്നു .ഇന്നലെ, കഞ്ചുർമാർഗ്ഗ് മിനി ശബരിമല ക്ഷേത്രത്തിൽ തുടക്കം കുറിച്ച ‘മാനസ ജപ ലഹരി’ഇന്ന് അന്ദേരി ,സഹറിലെ ശിവപാർവതി ക്ഷേത്രത്തിലും നാളെ നല്ലൊസപ്പാറ ചെറു ശബരിമല അയ്യപ്പ ക്ഷേത്രത്തിലും നവംബർ 22ന് പവായി ശ്രീ അയ്യപ്പ വിഷ്‌ണു ക്ഷേത്രത്തിലും 23 ന് ചെമ്പൂർ അയ്യപ്പക്ഷേത്രത്തിലും അവതരിപ്പിക്കപ്പെടും.നവം.24 ന് പൻവേൽ അയ്യപ്പക്ഷേത്രത്തിലാണ് പരിപാടി.