പാലക്കാട് ജനം വിധിയെഴുതി തുടങ്ങി
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് ഇന്ന്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ ഉൾപ്പെടെ 10 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെയാണ് പോളിങ്.
മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.