പി വി എസ് നായരെ അനുസ്മരിച്ചു
ഉല്ലാസ് നഗർ :അന്തരിച്ച പൊതു പ്രവർത്തകനും ഗുരുസ്വാമിയുമായിരുന്ന .പി വി എസ് നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടുള്ള അനുശോചനയോഗം,ഉല്ലാസ്നഗർ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ കാര്യാലയത്തിൽ വച്ച് നടന്നു .
കുടുംബാoഗങ്ങൾ, സുഹൃത്തുക്കൾ, സംഘടന പ്രതിനിധികൾ, വിവിധ സമാജം പ്രവർത്തകരുമടക്കം സമൂഹത്തിന്റെ നാനാവിഭാഗങ്ങളിൽ നിന്നുള്ളവർ പി വി എസ്നെഅനുസ്മരിക്കുന്നത്തിനും ആദരാഞ്ജലി അർപ്പിക്കുന്നതിനുമായി യോഗത്തിൽ പങ്കെടുത്തു.