വിനോദ് താവ്‌ഡെ 5 കോടിയുമായി എത്തിയെന്നാരോപണം / ഹോട്ടലിൽ സംഘർഷം

0

വീരാർ :ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, പാർട്ടി സ്ഥാനാർത്ഥി രാജൻ നായിക്കിന് വിതരണം ചെയ്യാനായി അഞ്ച് കോടി രൂപയുമായി എത്തിയെന്ന് നല്ലൊസപ്പാറ എംഎൽഎ ക്ഷിതിജ് താക്കൂർ ആരോപിച്ചതിനെത്തുടർന്ന് ഹിതേന്ദ്ര താക്കൂറിൻ്റെ നേതൃത്വത്തിലുള്ള ബിവിഎ പ്രവർത്തകർ വിരാർ ഈസ്റ്റിൽ ബിജെപി പ്രവർത്തകരുമായി ഏറ്റുമുട്ടി.

ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതെന്ന് താവ്‌ഡെ പറഞ്ഞു . “ സ്ഥാനാർത്ഥിയുമായി പോളിംഗ് പ്രക്രിയയെക്കുറിച്ചും സ്ഥാനാർത്ഥിയുടെ പെരുമാറ്റച്ചട്ടത്തെക്കുറിച്ചും ചർച്ച ചെയ്യാൻ വേണ്ടിയാണ് ഞാൻ വന്നത് . BVA പ്രവർത്തകർ വന്നപ്പോൾ ഞാൻ പോകാനൊരുങ്ങുകയായിരുന്നു. ഞാൻ പണം വിതരണം ചെയ്യുകയാണെന്ന് അവർ തെറ്റിദ്ധരിച്ചു .തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വന്നു, അവർ എൻ്റെ വാഹനം പരിശോധിച്ചു, അവർ ഒന്നും കണ്ടെത്തിയില്ല. അവർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടെ.” താവ്ഡെ പറഞ്ഞു.

ബി.ജെ.പിയുടെ നലസോപാര മണ്ഡലം സ്ഥാനാർഥി രാജൻ നായിക്കുമായി താവ്‌ഡെ യോഗം വിളിച്ച വിരാർ ഈസ്റ്റിലെ ഹോട്ടൽ വിവാന്തയിലാണ് ഏറ്റുമുട്ടലുണ്ടായത്. പണം വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബിവിഎ പ്രവർത്തകർ യോഗം തടസ്സപ്പെടുത്തി. തുടർന്ന് താവ്ഡെയുടെ വാഹനം പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

താവ്‌ഡെയുടെ സഹപ്രവർത്തകരും ആരോപണങ്ങൾ നിഷേധിച്ചു, പണവിതരണത്തിൻ്റെ വ്യാജ അവകാശവാദങ്ങൾ ഉണ്ടാക്കാൻ സംഭവത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു .

“തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ട ജോലി താക്കൂർമാർ ചെയ്തു.” സംഭവാതത്തെക്കുറിച്ച്‌ ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.

വസായ് എം.എൽ.എ ക്ഷിതിജ് താക്കൂർ, 15 കോടി രൂപയുടെ ഇടപാടുകൾ വിശദമാക്കുന്ന ഒരു ഡയറി കണ്ടെത്തിയതായി അവകാശപ്പെടുന്നുണ്ട് .അതേസമയം താവ്‌ഡെ തന്നെ പലതവണ ഫോണിൽ വിളിച്ച് ക്ഷമാപണം നടത്തിയിട്ടുണ്ടെന്ന് ക്ഷിതിജ്ൻ്റെ പിതാവ് പിതാവ് ഹിതേന്ദ്ര താക്കൂറും അവകാശപ്പെടുന്നു.

“കഴിഞ്ഞ 40 വർഷമായി ഞാൻ രാഷ്ട്രീയത്തിൽ ഉണ്ട്, ഹിതേന്ദ്ര താക്കൂറിനും മകൻ ക്ഷിതിജ് താക്കൂറിനും എന്നെ വർഷങ്ങളായി അറിയാം. പണം വിതരണത്തിനാണ് ഞാനിവിടെ വരുന്നതെന്ന ധാരണയിലായിരുന്നു ഇവർ. എന്നിരുന്നാലും, ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഞാൻ ആവശ്യപ്പെടുന്നു.”
വിനോദ് താവ്‌ഡെ പറഞ്ഞു .ബിജെപി നേതാവ് പ്രവീൺ ദാരേക്കർ  ആരോപണങ്ങൾ തള്ളിക്കളഞ്ഞു: “താവ്‌ഡെ പണം വിതരണം ചെയ്യുന്നു എന്ന ആരോപണം പരിഹാസ്യമാണ് . പരാജയഭീതിയിലാണ് ബിവിഎ “

Spread the love

Leave a Reply

Your email address will not be published. Required fields are marked *