20 കോച്ചുള്ള വന്ദേഭാരത് കേരളത്തിലേക്ക്

0

ആലപ്പുഴ: സംസ്ഥാനത്ത് യാത്ര ക്ലേശം അനുഭവിക്കുന്നവര്‍ക്ക് അതിന് അറുതി വരുത്താന്‍ പുത്തന്‍ വന്ദേഭാരത് വരുന്നു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് വന്ദേ ഭാരതിന്റെ വരവ്. 20 കോച്ചുള്ള വന്ദേഭാരത് ആണ് സര്‍വ്വീസ് നടത്താന്‍ വരുന്നത്. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം(20631/ 20632) വന്ദേഭാരതിനു പകരമാണ് പുതിയ ട്രെയിന്‍ എത്തുക എന്നാണ് പുറത്ത് വരുന്ന വിവരം.

നിലവില്‍ എട്ട് കോച്ചുള്ള വന്ദേഭാരതാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. അങ്ങോടാണ് 20 കോച്ചുകളുള്ള വന്ദേഭാരതിന്റെ വരവ്. പഴയ വന്ദേഭാരതില്‍ 474 സീറ്റുകളാണുള്ളത്. 20 കോച്ചുകളുള്ള പുതിയ വന്ദേഭാരതിലാകട്ടെ 1246 സീറ്റുകളുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വേ കണക്കു പ്രകാരം ഇന്ത്യയില്‍ ഒക്കുപ്പന്‍സി 200 ശതമാനത്തിനടുത്തുള്ള ട്രെയിനാണ് തിരുവനന്തപുരം-മംഗളുരു-തിരുവനന്തപുരം വന്ദേഭാരത്. 100 സീറ്റുള്ള ട്രെയിനില്‍ കയറിയും ഇറങ്ങിയും 200 യാത്രക്കാര്‍ സീറ്റ് ഉപയോഗിക്കുന്നുവെന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. മംഗളൂരു-തിരുവനന്തപുരം ട്രെയിനിലെ(20631) 474 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. 20 കോച്ചുള്ള ട്രെയിനില്‍ 1246 സീറ്റിലധികം ഉണ്ടാകും.

റെയില്‍വേ 20 കോച്ചുള്ള വന്ദേഭാരതുകള്‍ അവതരിപ്പിച്ചത്. പുതിയതായി ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നിറങ്ങിയ രണ്ട് വന്ദേഭാരതുകള്‍ കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേക്ക് കൈമാറി. നിലവില്‍ എട്ടു റേക്കില്‍ ഓടുന്ന തിരുവനന്തപുരം-മംഗളൂരു, തിരുനെല്‍വേലി- ചെന്നൈ വന്ദേഭാരതുകള്‍ക്കാണ് പരിഗണന. 16 കോച്ചുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലെ (20634) 1016 സീറ്റും എപ്പോഴും യാത്രക്കാരുമായാണ് ഓടുന്നത്. റെയില്‍വേയുടെ കണക്കനുസരിച്ച് 100 ശതമാനം ഒക്കുപ്പന്‍സിയുള്ള 17 വണ്ടികളില്‍ ഏറ്റവും മുന്നിലാണ് ഈ വണ്ടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *