വാശി- ഗുരുസെന്ററിന്റെ വാർഷികാഘോഷം നടന്നു
നവിമുംബൈ: ശ്രീ നാരായണ മന്ദിര സമിതി വാശി ഗുരുസെന്ററിന്റെ ഇരുപത്തിരണ്ടാമതു വാർഷികം വാശി കൈരളി കലാമണ്ഡലിൽ ആഘോഷിച്ചു. സമിതി ചെയർമാൻ എൻ. മോഹൻദാസ് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉത്ഘാടനം ചെയ്‌തു ഗുരുമന്ദിരത്തിലെ പൂജകൾക്കുശേഷം കലാമണ്ഡലിൽ സംഗീത സന്ധ്യ,കലാപരിപാടികൾ, പൊതുസമ്മേളനം. എന്നിവ നടന്നു. ചെയർമാൻ എൻ. മോഹൻദാസ്, വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു, ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ്, ട്രഷറർ വി. വി. ചന്ദ്രൻ , സോണൽ സെക്രട്ടറിമാരായ എൻ. എസ്. രാജൻ. പി. പി. കമലാനന്ദൻ ,വി. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.വാശി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണപ്പണിക്കർ സ്വാഗതം പപറഞ്ഞു .