വനിതാസ്വയം തൊഴിലിൽ; ചൈതന്യ സ്റ്റിച്ചിങ് യൂണിറ്റ് ഉത്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ഗൃഹദീപം പദ്ധതിയിൽ വനിതാസ്വയം തൊഴിലിനു അപേക്ഷ നൽകിയ തൊടിയൂർ പച്ചയത്തിലെ പതിനെട്ടാം വാർഡിലെ ചൈതന്യ ഗ്രൂപ്പ് കല്ലുകടവിൽ തുടങ്ങിയ ചൈതന്യ സ്റ്റിച്ചിങ് യൂണിറ്റിന്റെ ഉത്ഘാടനം ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാകുമാരി നിർവഹിച്ചു. ഈ സംരംഭത്തിനും ആകെ 200000/- രൂപ ചിലവായി. ഇതിൽ ബ്ലോക്ക് പഞ്ചായത്ത് വിഹിതം 150000 രൂപയും ഗുണഭോക്ത വിഹിതം 10000 രൂപയും ബാങ്ക് ലോൺ 40000 രൂപയും. പതിനെട്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾ ആയ നീതു കമൽ , വിനീത വിജയൻ, അശ്വതി, രന്യ, സന്ധ്യ. എന്നിവർ ചേർന്നാണ് ഈ സംരഭം തുടങ്ങിയത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീ തൊടിയൂർ വിജയൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ശ്രീ രാജീവ്, ശ്രീമതി സുനിതാ അശോക്, വാർഡ് മെമ്പർ ശ്രീ മോഹനൻ, സി.ഡി.എസ്. ഷീജാബാബുരാജ്, ഉദ്യോഗസ്ഥർ എന്നിവർ ഉൽഘാടന ചടങ്ങിൽ പങ്കെടുത്ത്