സ്ഥാനമൊഴിയാൻ കത്ത്, പിന്നാലെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ അവധിയില്‍.

0

തിരുവനതപുരം:  കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക് കത്ത് നല്‍കിയതിന് പിന്നാലെ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 17വരെയാണ് അവധി എടുത്തിരിക്കുന്നത്. മന്ത്രി കെ.ബി.ഗണേഷ്‌കുമാറുമായുള്ള നയപരമായ വിയോജിപ്പ് നിലനിൽക്കെയാണ് അവധി.

സെക്രട്ടറിയ്ക് കത്ത് നല്‍കിയ കത്തില്‍ തുടര്‍നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് എംഡി അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. എന്നാൽ വ്യക്‌തിപരമായ തുടർന്നാണ് അവധിയെന്നാണ് എംഡിയുടെ വിശദീകരണം. വിദേശത്തായിരുന്ന ബിജു പ്രഭാകർ കഴിഞ്ഞ മാസം 28ന് മടങ്ങിയെത്തിയശേഷം ഒരു ദിവസം മാത്രമാണ് കെഎസ്ആര്‍ടിസി ഓഫീസിലെത്തിയത്. പിന്നീട് കെഎസ്ആര്‍ടിസി ഓഫീസിൽ പോവുകയോ ഫയലുകളിൽ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. അതേസമയം, ഗതാഗത സെക്രട്ടറി എന്ന നിലയില്‍ സെക്രട്ടറിയേറ്റിലെ ഓഫിസില്‍ ജോലിക്ക് എത്തുകയും ചെയ്തിരുന്നു.

എംഡി സ്ഥാനത്തിന് പുറമെ ഗതാഗത സെക്രട്ടറിയുടെ ചുമതലയും ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാർ സ്വീകരിച്ച നിലപാട് ഭിന്നത രൂക്ഷമാക്കിയത്.ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നുവന്നിരുന്നു. സ്ഥാനമൊഴിയുന്നത് സംബന്ധിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നാണ് വിവരം. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *