ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്

0

കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം കോണ്‍ഗ്രസ് വിമത വിഭാഗത്തിന്. സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതര്‍ ഏഴ് സീറ്റുകളില്‍ വിജയിച്ചു. സിപിഐഎം നാല് സീറ്റുകളിലും വിജയിച്ചു. ജി സി പ്രശാന്ത് കുമാര്‍ ചെയര്‍മാനായി തുടരും.

61 വര്‍ഷമായി കോണ്‍ഗ്രസിനായിരുന്നു ചേവായൂര്‍ സഹകരണ ബാങ്കിന്റെ ഭരണം. ഇതാണ് സിപിഐഎമ്മിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതര്‍ പിടിച്ചെടുത്തത്. കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തതായി സിപിഐഎം ആരോപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കൊലവിളി പ്രസംഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും അതിന് സുധാകരനോട് നന്ദിയുണ്ടെന്നും സിപിഐഎം പറഞ്ഞു.

ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പ് സിപിഐഎം അക്രമത്തിലൂടെ അട്ടിമറിച്ചതായി കെ സുധാകരന്‍ പറഞ്ഞു. പൊലീസ് അക്രമങ്ങള്‍ക്ക് കൂട്ടുനിന്നു. അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം. സിപിഐഎം കരുതിക്കൂട്ടി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ പൊലീസ് അവസരം ഒരുക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ ഇതിന് കൂട്ടുനിന്നതായും കെ സുധാകരന്‍ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *