കുത്തനടി ജുംബി ചെരിഞ്ഞു

0

ഇടുക്കി: അഗളി വനത്തിൽ നിന്നും ധോണി ആന ക്യാമ്പിൽ കൊണ്ടുവന്ന ആനക്കുട്ടി ചെരിഞ്ഞു. ജുംബി എന്ന ആനക്കുട്ടിയാണ് ചെരിഞ്ഞത്. ആനക്കുട്ടി തളർന്ന് വീഴുകയായിരുന്നു. പിൻക്കാലുകൾക്ക് ബലക്ഷയം സംഭവിച്ചതാണ് ആന തളർന്നു വീഴാൻ കാരണമായത്. പൊക്കിൾക്കൊടിക്ക് മുറിവേറ്റ നിലയിൽ എത്തിയ ആന ചികിത്സയിലായിരുന്നു. വനം വകുപ്പിലെ വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ വർഷം നവംബറിലാണ് കുത്തനടി ജനവാസ മേഖലയിൽ ഈ കുട്ടി ആനയെ മറ്റു ആനകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈ ആനക്കുട്ടിയെ മറ്റു ആനകൾ ഏറ്റെടുക്കുമോ എന്ന് വനംവകുപ്പ് നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ ആനകൾ വരാതായതോടെ ഈ കുട്ടി ആനയെ ധോണി ക്യാമ്പിലേക്ക് കൊണ്ടുപോയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *