മണിപ്പൂരിൽ തീവ്രവാദി ആക്രമണം തുടരുന്നു. സ്ത്രീകളുടെയും കുട്ടികളുടേയും മൃതശരീരം കണ്ടെത്തി.
ഇ൦ഫാൽ /ന്യുഡൽഹി : മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്നുള്ള കുക്കി കലാപകാരികൾ ബന്ദികളാക്കിയ മെയ്തേയ് സമുദായത്തിൽ നിന്നുള്ള മൂന്ന് സ്ത്രീകളെയും എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പടെ മൂന്ന് കുട്ടികളെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയതായി സംസ്ഥാന സർക്കാരിലെ ഉന്നത വൃത്തങ്ങൾ ഇന്ന് മാധ്യമങ്ങളെ അറിയിച്ചു.സ്ത്രീകളെയും കുട്ടികളെയും ജിരിബാമിലെ ബൊക്കോബേര പരിസരത്ത് നിന്ന് കുക്കി തീവ്രവാദികൾ എന്ന് സംശയിക്കുന്ന ഒരു സംഘം ബന്ദികളാക്കിയപ്പോൾ മറ്റൊരു സംഘം തീവ്രവാദികൾ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സുമായി (സിആർപിഎഫുമായി) ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.