പ്രണയംനടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 31 വര്‍ഷം തടവും 1.45 ലക്ഷം പിഴയും.
തൃശ്ശൂർ: സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വർഷം തടവും 1.45 ലക്ഷം രൂപ പിഴയും ശിക്ഷ. പഴുന്നാന ചെമ്മന്തിട്ട പാറപ്പുറത്ത് വീട്ടില്‍ ബഷീറി (32) നാണു കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അതിജീവിതയുടെ വീട്ടിലെത്തിയ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിക്ക് ഫോണ്‍ നമ്പര്‍ നല്‍കി അതിലേക്ക് വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയുമാണ് കുട്ടിയെ വശീകരിച്ചത്.