KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ്/ 8 പേർ അറസ്റ്റിൽ

0

മുംബൈ: KYC രേഖകളില്ലാതെ അനധികൃത സിം പോർട്ടിംഗ് നടത്തിയതിന് 8 പേരെ മുംബൈ സൈബർ പോലീസ് അറസ്റ്റ് ചെയ്തു.രേഖകൾ ഇല്ലാതെ മൊബൈൽ ഫോൺ നമ്പറുകൾ പോർട്ട് ചെയ്ത് , ഓൺലൈൻ തട്ടിപ്പിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ നൽകിയതിനാണ് എട്ട് പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.
മുംബൈ ക്രൈംബ്രാഞ്ചിൻ്റെ സൈബർ പോലീസ് ഇവരെ പിടികൂടിയത്.

അറസ്റ്റിലായവരിൽ രണ്ട് പ്രമുഖ മൊബൈൽ ഫോൺ സേവന ദാതാക്കളുടെ ജീവനക്കാരും കടയുടമകളും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ഈ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ ആളുകളെ വ്യാജ ഷെയർ നിക്ഷേപത്തിലേക്കും കച്ചവടത്തിലേക്കും ആകർഷിക്കാൻ ഉപയോഗിച്ചു. എട്ടംഗ സംഘം കുറഞ്ഞത് 3,000 നമ്പറുകളെങ്കിലും ഇത്തരത്തിൽ വിറ്റിട്ടുണ്ട്. തട്ടിപ്പുകാർ നിരവധി കോടി രൂപ ആളുകളെ കബളിപ്പിച്ചു. ഒരാൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഈ വർഷം മെയ് 14 നും ജൂൺ 28 നും ഇടയിൽ 51.33 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി .യുപിസി കോഡ് ഉപയോഗിച്ച് അനധികൃതമായി പോർട്ട് ചെയ്ത സിം കാർഡ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇയാളുടെ നമ്പർ ചേർത്തതായി അന്വേഷണത്തിൽ കണ്ടെത്തി.’
പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *