“പരസ്പര സമ്മതമില്ലാതെ ഭാര്യയുമായുള്ള ശാരീരിക ബന്ധം ബലാത്സംഗ കുറ്റം” ബോംബെ ഹൈക്കോടതി
“18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയകക്ഷി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാൽസംഗം” -ബോംബെ ഹൈക്കോടതി
മുംബൈ: 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗ കുറ്റമാണെന്ന് ബോംബെ ഹൈക്കോടതി, 10 വർഷം തടവിന് ശിക്ഷിച്ച പുരുഷൻ്റെ ശിക്ഷ ശരിവച്ചു.
ജസ്റ്റിസ് ജി എ സനപിൻ്റെ നാഗ്പൂർ ബെഞ്ച്, നവംബർ 12-ന് പുറപ്പെടുവിച്ച ഉത്തരവിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ പ്രകാരം
യുവാവ് കുറ്റക്കാരനാണെന്ന് 2021 ൽ സെഷൻസ് കോടതിവിധിച്ചിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് 24 കാരനായ യുവാവ് ഹൈക്കോടതിയിൽ അപ്പീൽനൽകിയത് .ഇര തൻ്റെ ഭാര്യയായതിനാൽ തങ്ങളുടെ ലൈംഗികബന്ധത്തെ ബലാത്സംഗമായി വിശേഷിപ്പിക്കാനാവില്ലെന്ന യുവാവിന്റെ വാദം ഹൈക്കോടതി തള്ളുകയും സെഷൻസ് കോടതി 10 വർഷം തടവിന് വിധിച്ച ശിക്ഷ ഇന്ന് ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണ്. 18 വയസ്സിന് താഴെയുള്ള ഭാര്യയുമായി ഉഭയകക്ഷി സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്നും ബെഞ്ച് വ്യക്തമാക്കി.
2019-ൽ നൽകിയ പരാതിയിൽ തനിക്ക് പുരുഷനുമായി ബന്ധമുണ്ടെന്നും താൻ വിസമ്മതിച്ചിട്ടും അയാൾ തന്നെ ബലാത്സംഗം ചെയ്യുകയും ഗർഭം ധരിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ഗർഭച്ഛിദ്രം നടത്താൻ പുരുഷൻ നിർബന്ധിച്ചു എന്നും പരാതിയിൽ പറയുന്നു. വിവാഹത്തെ പ്രഹസനമാക്കികൊണ്ട് ദിവസവും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുകൊണ്ടിരിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതിയുടെ പരാതിയിലുണ്ട്. എന്നാൽ പരാതി നൽകുന്ന സമയത്ത് യുവതി പ്രായ പൂർത്തിഎത്തിയിരുന്നു എന്ന് യുവാവ് കോടതിയിൽ പറഞ്ഞു.എന്നാൽ ഈ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. രേഖകൾ പ്രകാരം, പരാതിക്കാരി 2002-ൽ ജനിച്ചയാളാണെന്നും 2019-ൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയാകാത്തയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി.