‘കേളി’യുടെ മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നാളെ ആരംഭിക്കും.
‘ഫോക് ലോര്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ മുഴുവന്‍ രൂപ കല്‍പ്പന ചെയ്തി ട്ടുള്ളത്.
മുംബൈ: മ്യൂസിക് മുംബൈ യുടെയും, ക്ഷീര്‍സാഗര്‍ ആപ്തെ ഫൌണ്ടേഷന്റെയും സഹകരണത്തോടെ ‘കേളി’യുടെ മുപ്പത്തി രണ്ടാമത് വാര്‍ഷികാഘോഷ പരിപാടികൾ ഞായറാഴ്ച ആരംഭിക്കും.
നവംബര്‍ 17ന്, നവിമുംബൈയിലുള്ള വാശി കേരള ഹൗസില്‍ വൈകുന്നേരം 6 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ‘ഫോക് ലോറും കേരള സമൂഹവും’ എന്ന വിഷയത്തിൽ പ്രമുഖ Folklorist ബാലകൃഷ്ണന് കൊയ്യാല്‍ സംസാരിക്കും. തുടര്‍ന്ന് , മലയാള സിനിമാ ഗാന ശാഖയിലെ ഫോക് ലോര്‍ സംസ്കൃതി അനാവരണം ചെയ്യുന്ന സംഗീത പരിപാടി സജിത്ത് പള്ളിപ്പുറം, സൗമ്യ അയ്യപ്പന് എന്നിവര്‍ചേർന്ന് നയിക്കും. പി.ഭാസ്ക്കരൻ, എം.കെ .അര്ജുനന് മുതല്‍ ഇന്നത്തെ സിനിമാ ഗാനങ്ങളിലെ രചനയിലും, ആലാപനത്തിലും കാല ദേശങ്ങളെ അടയാളപ്പെടുത്തിക്കൊണ്ട് ഫോക് ലോര്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രമേയം. കേരളത്തിലെ തബലവാദന രംഗത്തെ പ്രഗത്ഭനായ കൃഷ്ണകുമാറും കീ ബോഡ് വിദഗ്ദ്ധന് ആയ ജോര്‍ജ്ജും, ഫൈസല്‍ പൊന്നാനിയും ഇതില്‍ പിന്നണി ഒരുക്കും.
ഡിസംബര്‍ 21,22 ന് നടക്കുന്ന രണ്ടാംഘട്ട ആഘോഷത്തിൽ , കലാമണ്ഡലം സിന്ധു നയിക്കുന്ന നങ്ങിയാര്ക്കൂത്ത് നവിമുംബൈയിലെ നെരൂളില്‍ അരങ്ങേറും. ‘കൂടിയാട്ടത്തിലെ ഫോക് ലോര്‍ ‘എന്നതാണ് ഇതിന്റെ പ്രമേയം.
2025 ജനുവരി 18,19 തിയതികളില്‍ നടക്കുന്ന മൂന്നാം ഘട്ടത്തില്‍, സിന്ധു ദുര്‍ഗ്ഗിൽ നിന്നുള്ള തോല്‍പ്പാവകൂത്തും , ധര്മാവരത്തു നിന്നുള്ള നിഴല്‍ നാടക കൂത്തും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ‘പപ്പറ്ററി (പാവക്കളി ) ഫെസ്റ്റിവല്‍’ അരങ്ങേറും.
കലയുടെ സാംസ്കാരിക രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ക്യൂറേററ് ചെയ്ത കലാപരിപാടികള്‍ ആണ് ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നത് എന്ന് സംഘാടകൻ കേളി രാമചന്ദ്രൻ പറഞ്ഞു.
പരമ്പരയുടെ മുന്നോടിയായി കേരളത്തില്‍, എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെയും ഡോ.വി.സി ഹാരിസ് വൈജ്ഞാനിക സദസ്സിന്റെയും സഹകരണത്തോടെ , കേളി അന്തർദേശീയ ഫോക് ലോർ സെമിനാർ ഒക്ടോബർ 22, 23, 24,25 തിയതികളിൽ സ്കൂൾ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി, യുടെ അതിരമ്പുഴ കാമ്പസ് ല്‍,വച്ച് സംഘടിപ്പിച്ചിരുന്നു.
‘കാരിക ‘എന്ന് നാമകരണം ചെയ്ത ഈ സെമിനാറില്‍ പ്രബന്ധാവതാരകരണങ്ങളിലെ പ്ലീനറി സെഷനില്‍, പതിനെട്ടോളം പ്രബന്ധങ്ങളും റിസേർച്ച് സ്കോളേഴ്സിന്റെ സമാന്തര സെഷനില്‍ അറുപതോളം പ്രബന്ധങ്ങളും അവതരിപ്പിക്കുകയുണ്ടായി.
കലാകാരന്മാരുമായുള്ള മുഖാമുഖത്തില്‍ പത്തോളം കലാകാരന്മാർ പങ്കെടുക്കുകയും ശ്രീവത്സന്‍ ജെ മേനോന്റെ സംഗീത കച്ചേരി, ചവിട്ടു നാടകം, തായമ്പക , തോല്‍പ്പാവ കൂത്ത് എന്നീ കലാവതരണങ്ങൾ അരങ്ങേറുകയും ചെയ്തതായി രാമചന്ദ്രൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9820835737