എം.പി.മാരുടെ വിടവാങ്ങൽ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് മോദി
ന്യൂഡൽഹി: മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ വളരെ വലുതാണെന്നും ദീർഘകാലം രാജ്യത്തെ നയിച്ച മൻമോഹൻ സിങ്ങ് എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി പറഞ്ഞു. രാജ്യസഭ എംപിമാരുടെ യാത്രയയപ്പ് പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ പ്രശംസിച്ച് സംസ്റ്റിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം ബാധിച്ച് അവശനായി ഇരിക്കുന്ന സമയത്തും മൻമോഹൻ സിങ് വീൽ ചെയറിൽ രാജ്യസഭയിലെത്തി വോട്ട് ചെയ്തു. ഇത് ഒരു പാർലമെന്റ് അംഗത്തിന് തന്റെ കടമകളെക്കുറിച്ച് എത്രമാത്രം ബോധ്യം ഉണ്ടാകണമെന്നതിന് ഉദ്ദാഹരണമാണെന്നും മോദി പറഞ്ഞു.