വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമല്ല :കേന്ദ്രം
ന്യുഡൽഹി: മുണ്ടകൈ -ചൂരൽ മല ദുരന്തം, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ല എന്ന് കേന്ദ്രം . നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ചു വ്യവസ്ഥയില്ലാ എന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി.
എസ്ഡിആർഎഫിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചെന്നും നിത്യാനന്ദ റായ് പറഞ്ഞു.
.കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.വി.തോമസ് കത്തയച്ചത്.മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ 251 പേരാണ് മരിച്ചത്. 47 പേരെ കാണാതാവുകയും ചെയ്തിരുന്നു.