പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിവാജി പാർക്കിൽ

0

 

ദാദർ: 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ദാദർ ശിവാജി പാർക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യും. . നവംബർ 20ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ മഹായുതി സഖ്യത്തിൻ്റെ അന്തിമ നീക്കത്തിൻ്റെ ഭാഗമാണ് ഈ റാലി.ഇതിനായി കനത്ത സുരക്ഷക്രമീകരണങ്ങൾ മുംബൈ ട്രാഫിക് പോലീസ് നഗരത്തിൽ
ഒരുക്കിയിരിക്കുകയാണ്.പല വഴികളും അടച്ചിടുകയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .രാവിലെ 10 മണിമുതൽ അർദ്ധരാത്രിവരെ ഇത് തുടരും
ദാദറിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ റാലിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും സംസ്ഥാനത്തെ മറ്റ് നിരവധി ഭാരതീയ ജനതാ പാർട്ടി (മഹായുതി) നേതാക്കളും പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *