മണ്ഡലപൂജാ മഹോത്സവം കല്യാണിൽ

0

കല്യാൺ ഈസ്റ്റ് , സായ് വിനായക് അയ്യപ്പ സേവാ സംഘത്തിൻ്റെ പതിനെട്ടാമത് മണ്ഡലപൂജാ മഹോത്സവം നവംബർ 16 ,17 തീയ്യതികളിൽ നടക്കും.

രാവിലെ 5 മണിക്ക് നടക്കുന്ന ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും
07.30 ന് പ്രതിഷ്ഠ ,8 .30 ന് ഉഷപൂജ ,9.30 ന് സായ് വിനായക് മഹിളാമണ്ഡലിന്റെ ലളിത സഹസ്രനാമം ,
വൈകുന്നേരം 5 മണിക്ക് ഗാവ് ദേവി അമ്പലത്തിൽ നിന്നും താലപ്പൊലി ,അനിൽപൊതുവാളും സംഘവും ചേർന്നുള്ള മേളം എന്നിവയോടുകൂടിയുള്ള എഴുന്നള്ളിപ്പ് നടക്കും.വൈകുന്നേരം 6 .30 നു ദീപാരാധന .
വിഷ്ണുരാജ് ചെറുതാഴം ,അരുൺ രാജ് കാഞ്ഞിരങ്ങാട് എന്നിവർ ചേർന്നുള്ള ഡബിൾ തായമ്പക വൈകുന്നേരം 07.00 മണിക്ക് നടക്കും.തുടർന്ന് രാത്രി 9 മണിക്ക് അഖില ഭാരതീയ അയ്യപ്പ സേവാ സംഘവും കല്യാണിലെ പ്രമുഖ ഭജൻ ഗ്രൂപ്പും ചേർന്നൊരുക്കുന്ന ഭജന ,9 .25 ന് അത്താഴ പൂജ ,9 .30 ന് മഹാപ്രസാദം ,10 .15 ന് മഹാദീപാരാധനയും വെടിക്കെട്ടും ഉണ്ടായിരിക്കും.10 .30 ന് നടക്കുന്ന ഹരിവരാസനത്തോടെ ഒന്നാം ദിവസത്തെ മഹോത്സവ പരിപാടികൾ അവസാനിക്കും.

രണ്ടാം ദിവസം: രാവിലെ 5 മണിക്ക് ഗണപതി ഹോമം, 7 മണിക്ക് ഉഷപൂജ,8.30ന് അയ്യപ്പ സഹസ്രനാമാർച്ചന ,തുടർന്ന് ഉച്ചപൂജ.രാവിലെ പത്തുമണിക്ക് കോഴിക്കോട് കൃഷ്‌ണഗിരി ഭജൻ സംഘിൻ്റെ ഭജന ,തുടർന്ന് അന്നദാനം .

എല്ലാ വിശ്വാസികളെയും മഹോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സായ് വിനായക് അയ്യപ്പ സേവാ സംഘ ഭാരവാഹികൾ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *