കേന്ദ്രമന്ത്രി സുരേഷ് ഗോപി നെരൂളിൽ
നവിമുംബൈ: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേലാപ്പൂർ അസംബ്ളിയിൽ മത്സരിക്കുന്ന മഹായുതി സ്ഥാനാർഥി മന്താതായ് വിജയ് മാത്രേയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബിജെപി സൗത്തിന്ത്യൻ സെൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും.നവംബർ 17ന് വൈകുന്നേരം 5.30 ന് നെരൂൾ സെക്റ്റർ 19ലുള്ള ആശ്രയ ഹാളിലാണ് പരിപാടി.