തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും ഇ പി ജയരാജൻ

0

തിരുവനന്തപുരം: ആത്മകഥാ വിവാദം കത്തിനിൽക്കെ ഇ പി ജയരാജൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ പാലക്കാട് എത്തും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി സരിനു വേണ്ടി പ്രചാരണം നടത്തും. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി സംസാരിക്കും. സിപിഎം നിർദേശപ്രകാരമാണ് ഇപി എത്തുന്നത്. ആത്മകഥ തൻ്റേതല്ലെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൻ്റെ നി‍ര്‍ണായക നീക്കം.

അതേസമയം, ഇ പി ജയരാജന്റെ പുസ്തക വിവാദം അദ്ദേഹത്തിന്റെ പ്രതികരണത്തോടെ അവസാനിക്കണമായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയം വീണ്ടും ചർച്ചയാക്കുന്ന മാധ്യമങ്ങളുടെ സമീപനം സദുദ്ദേശപരമല്ല. പാലക്കാട്ടേയും ചേലക്കരയിലെയും എൽഡിഎഫ് മുന്നേറ്റം തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ഇ പി പറയാത്ത കാര്യങ്ങൾ ബുക്കിലുണ്ടെന്ന് പറയുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. പ്രകാശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടത് ഇപിയാണ്. ഇപി മനപ്പൂർവ്വം പ്രചാരവേല സൃഷ്ടിക്കില്ല. ഇപി പറയുന്നതാണോ പ്രസാദകർ പറയുന്നതാണോ വിശ്വസിക്കാൻ കഴിയുക എന്നത് പരിശോധനയിൽ മാത്രമാണ് വ്യക്തമാകുക. ‘പരിപ്പുവടക്കും കട്ടൻ ചായയ്ക്കും’ ആരും എതിരല്ല. പാർട്ടി തീരുമാനം ആലോചിച്ച ശേഷം വ്യക്തമാക്കുമെന്നും ടി പി രാമകൃഷ്ണൻ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *