ശരദ് പവാറിൻ്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കരുത് – അജിത്തിനോട് സുപ്രീം കോടതി

0

“ആദ്യം സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. നിങ്ങൾ തമ്മിൽ ആശയപരമായ വൈരുദ്ധ്യം ഉണ്ട് . ഒരിക്കൽ ശരദ് പവാറിൻ്റെ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച നിങ്ങൾ ശരദ്‌പവറിന്റെ പേരോ ചിത്രങ്ങളോ ദൃശ്യങ്ങളോ ഉപയോഗിക്കാൻ പാടില്ല “-  സുപ്രീം കോടതി.

 

ന്യുഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻസിപി നേതാവ് ശരദ് പവാറിന്റെ ചിത്രങ്ങളോ മറ്റു ദൃശ്യങ്ങളോ ഉപയോഗിക്കാൻ പാടില്ലാ എന്ന് അജിത് പവാറിനോട് സുപ്രീം കോടതി.സ്വന്തം കാലിൽ നിൽക്കാൻ അജിത് പവാർ പഠിക്കണം എന്നും രണ്ടുപേരേയും തിരിച്ചറിയാനുള്ള കഴിവ് വോട്ടർമാർക്ക് ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവിഭാഗങ്ങളും തങ്ങളുടെ പ്രത്യേക വ്യക്തിത്വം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ ഉത്തരവ് പാലിച്ചാണ് കോടതി ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായുള്ള ചൂടേറിയ പ്രചാരണം തുടരുന്നതിനാൽ ഇരു വിഭാഗങ്ങളും തങ്ങളുടെ പക്ഷത്ത് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
പാർട്ടി പിളർത്തി പോയതിനു ശേഷവും ശരദ് പവാറിൻ്റെ അനന്തരവൻ ഇപ്പോഴും അമ്മാവനെ തോളിൽ
ചുമന്നു നടക്കുകയാണെന്ന് ശരദ് പവാറിൻ്റെ എൻസിപിയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കോടതി ഈ കാര്യം അറിയിച്ചത്. . അജിത് പവാറിൻ്റെ എൻസിപി സുപ്രീം കോടതിയുടെ ഉത്തരവുകൾ പാലിക്കുന്നില്ലെന്നും സിങ്വി പറഞ്ഞു.

പാർട്ടിയെച്ചൊല്ലി ശരദ് പവാറിൻ്റെ എൻസിപിയുമായി നടക്കുന്ന നിയമപോരാട്ടത്തിൻ്റെ അനന്തരഫലമാണ് പാർട്ടി ഉപയോഗിക്കുന്ന ‘ക്ലോക്ക്’ ചിഹ്നം എന്നതോർക്കണം എന്ന് സുപ്രീംകോടതി അജിത് പക്ഷത്തെ ഓർമ്മപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *