EPയുടെ ആത്മകഥ / “അനുമതിയില്ലാതെ ഡിസി പുസ്തകം പ്രസിദ്ധീകരിക്കില്ല ” – വിഡി സതീശൻ
മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് പ്രസിദ്ധീകരിക്കരുതെന്ന് ഡിസിയോട് ആവശ്യപ്പെട്ടു- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ആകാശത്തുനിന്നും ആത്മകഥ ഉണ്ടാകില്ലാഎന്നും പതിറ്റാണ്ടുകളായി പുസ്തക പ്രസിദ്ധീകരണ രംഗത്തുള്ള DC ബുക്സ് അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കില്ല എന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ . സിപിഎമ്മിൽ കലാപമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഡിസി യെ EP തള്ളിപ്പറഞ്ഞത് അവസരവാദപരമാണെന്നും നിരന്തരം കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണ് ജയരാജനെന്നും സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപ്പെട്ട് പ്രസിദ്ധീകരിക്കരുതെന്ന് ഡിസിയോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു .
EP , പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയോട് ആവശ്യപ്പെട്ടിട്ടില്ല എന്നും പുസ്തകത്തിലുണ്ടെന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന പരാമർശങ്ങൾ താൻ എഴുതിയതല്ല എന്നും വ്യക്തമാക്കികഴിഞ്ഞു . അതിൽ ഞങ്ങൾ വിശ്വസിക്കുന്നു – സിപിഎം സംസ്ഥാന സെക്രട്ടറി എംവി .ഗോവിന്ദൻ.
EPഎഴുതിയതിൽ ഉറച്ചു നിന്നാൽ മതി – ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
EP എന്തും തുറന്നു പറയുന്ന നിഷ്കളങ്കൻ – തിരുവഞ്ചൂർ രാധാകൃഷ്ണൻ
EPയുടേത് ബിജെപിയിലേക്ക് പോകാനുള്ള ഒരുക്കം -കെ.സുധാകരൻ.