കല്യാണിൽ `സാഹിത്യ സംവാദം നാളെ
കല്യാൺ: ഈസ്റ്റ് കല്യാൺ കേരളസമാജത്തിൻ്റെ കലാസാഹിത്യ വിഭാഗമായ കല്യാൺ സാംസ്‌കാരികവേദിയുടെ പ്രതിമാസ പരിപാടിയായ സാഹിത്യ സംവാദം നവംബർ 17 ന് സമാജം ഹാളിൽ വെച്ച് നടക്കും. വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന പരിപാടിയിൽ വി. ശശീന്ദ്രൻ സ്വന്തം കഥകൾ അവതരിപ്പിക്കും.
എഴുത്തുകാരനും നാടക കലാകാരനും നിരവധി ഹ്രസ്വചലചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുള്ള വി. ശശീന്ദ്രന്‍,കല്യാണ്‍ ‘കന്‍വ ‘എന്ന സംഘടയുടെ മുന്‍ സെക്രട്ടറികൂടിയാണ്.
എല്ലാ സാഹിത്യ പ്രേമികളേയും സംവാദത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു