ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ: സൗദി കിരീടാവകാശി
റിയാദ്: ഗാസയിലും ലെബനനിലും അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയാറാവണമെന്നും ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആവശ്യപ്പെട്ടു ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ വംശഹത്യയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പലസ്തീനിലെയും ലെബനാനിലെയും സഹോദരങ്ങള്‍ക്കെതിരായ ഇസ്രായേല്‍ നടപടികള്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ അവസാനിപ്പിക്കണമെന്നും റിയാദില്‍ നടന്ന പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ പുതുക്കുന്ന അറബ് ലീഗിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷന്റെയും ഉച്ചകോടി(അറബ്, ഇസ്ലാമിക് ഉച്ചകോടി) ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണത്തിന്റെ വിനാശകരമായ മാനുഷിക പ്രത്യാഘാതങ്ങളെ മറികടക്കാന്‍ പലസ്തീനിലെയും ലെബനനിലെയും സഹോദരങ്ങള്‍ക്ക് സൗദി അറേബ്യ എല്ലാ പിന്തുണയും ഉറപ്പാക്കു സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.