കോട്ടയത്ത് വന്‍ ലഹരിമരുന്ന് വേട്ട
കോട്ടയം :തെങ്ങണയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് 52 ഗ്രാം ഹെറോയിന്‍, 20 ഗ്രാം കഞ്ചാവ് എന്നിവ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മാള്‍ഡ സ്വദേശി മുബാറക് അലിയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 35,000 രൂപയും കണ്ടെടുത്തു. ബംഗാളില്‍ നിന്ന് എത്തിച്ച ലഹരി വസ്തുക്കള്‍ ചെറുപൊതികളിലാക്കി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി. ഒരു പൊതിക്ക് 500 രൂപ നിരക്കില്‍ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന