സിദ്ദിഖ് നിരന്തരം ഭീഷണിപ്പെടുത്തി, ധൈര്യമില്ലായിരുന്നു: അതിജീവിത

0

കൊച്ചി: നടന്‍ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിലെ പരാതി നല്‍കാന്‍ വൈകിയതിനുള്ള കാരണം സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കും. ധൈര്യമില്ലാത്തതാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അതിജീവിത വെളിപ്പെടുത്തിയതായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കും. സിദ്ദിഖില്‍ നിന്ന് നിരന്തരംം ഭീഷണിയുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തും.

സിനിമയിലെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. ഈ പശ്ചാത്തലത്തിലാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷത്തോളം വൈകിയതെന്നാണ് സര്‍ക്കാരും അതിജീവിതയും സുപ്രീം കോടതിയെ അറിയിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമാണ് അതിജീവിതയ്ക്ക് ധൈര്യം വന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കും.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സിദ്ദിഖിന് ഇടക്കാല മുന്‍കൂര്‍ ജാമ്യമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *