വിസ്താര ഇനി എയർ ഇന്ത്യ: ആദ്യ യാത്ര ദോഹയിൽ നിന്ന് മുംബൈയിലേക്ക്

0

ന്യൂഡൽഹി: എയർ ഇന്ത്യ-വിസ്താര ലയനത്തിനു ശേഷമുളള ആദ്യ യാത്ര തിങ്കളാഴ്ച രാത്രി ദോഹയിൽ നിന്ന് മുംബൈയിലേക്ക്. AI2286 എന്ന വിമാനം പ്രാദേശിക സമയം രാത്രി 10.07 നാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. വിമാനം ഇന്ന് രാവിലെ മുംബൈയിൽ എത്തി. എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നതിനു മുൻപ് വിസ്താരയുടെ അവസാന അന്താരാഷ്ട്ര വിമാന സർവീസ് ഇന്നലെയായിരുന്നു.

ഇനി മുതൽ വിസ്താര ഫ്ലൈറ്റുകൾ യാത്രക്കാർക്ക് തിരിച്ചറിയുന്നതിനായി ‘AI2XXX’ എന്ന കോഡാണ് ഉപയോഗിക്കുക. എയര്‍ ഇന്ത്യയിലേക്ക് ലയിച്ചുവെങ്കിലും വിസ്താര നടത്തുന്ന റൂട്ടുകളും ഷെഡ്യൂളും നിലനിര്‍ത്തുമെന്നും വിസ്താരയുടെ തന്നെ ക്രൂ അംഗങ്ങൾക്ക് മാറ്റം ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിന് വിസ്താര ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു.

ടാറ്റാ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര 2015ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് മുതൽ ‘എയര്‍ ഇന്ത്യ’ എന്ന ബ്രാന്‍ഡിലാകും വിസ്താര സേവനങ്ങള്‍ ലഭ്യമാകുക. കൂടാതെ ലയനത്തിനുശേഷം എയര്‍ ഇന്ത്യ കമ്പനിയില്‍ 25.1 ശതമാനം ഓഹരി പങ്കാളിത്തമാകുംസിംഗപ്പൂര്‍ എയര്‍ലൈന്‍സിനുണ്ടാവുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എസ്‌ഐഎയ്ക്ക് വിസ്താരയിലെ 49 ശതമാനം ഓഹരിയുടെ പലിശയും സംയോജിത എന്റിറ്റിയിലെ 25.1 ശതമാനം ഇക്വിറ്റി ഓഹരിക്ക് 2,058.5 കോടി രൂപ (എസ്ജിഡി 498 മില്യണ്‍) പണമായും ലഭിക്കുമെന്നാണ് ലയന കരാറിലുള്ളത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *