യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി
യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി
ഗോരായി: മുംബൈയിലെ ഗോരായ് മേഖലയിൽ യുവാവിൻ്റെ മൃതദേഹം 7 കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തി. ബാബർപാഡയിലെ ഷെഫാലി ഗ്രാമത്തിൽ ഞായറാഴ്ചയാണ് അജ്ഞാതനായ ഒരാളുടെ മൃതദേഹം ബാഗിനുള്ളിൽ കണ്ടെത്തിയത്.മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ കീഴിലുള്ള ആളൊഴിഞ്ഞ വനപ്രദേശത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്.ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ബാഗ് തുറന്നപ്പോൾ നാല് പ്ലാസ്റ്റിക് പെട്ടികൾക്കുള്ളിൽ സൂക്ഷിച്ച ഒരാളുടെ ശരീര ഭാഗങ്ങൾ കണ്ടെത്തി. .മരിച്ചയാൾക്ക് 25നും 40നുംഇടയ്ക്കുള്ള പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. വലതു കൈയിൽ ‘ആർഎ’ എന്ന് എഴുതിയ ടാറ്റൂവും ഉണ്ടായിരുന്നു.മൃതദ്ദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചിരിക്കയാണെന്ന് പോലീസ് അറിയിച്ചു.