ചോദ്യം ഇഷ്ടപ്പെട്ടില്ല : സുരേഷ് ഗോപി മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തി
തിരുവനന്തപുരം: വഖഫ് പരാമർശം സംബന്ധിച്ചുള്ള ചോദ്യം ഇഷ്ടപ്പെടാത്തതിനാൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണം . 24 ന്യൂസ് മാധ്യമപ്രവർത്തകനെയാണ് സുരേഷ് ഗോപി റൂമിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത്. മാധ്യമപ്രവർത്തകനെ ഒറ്റയ്ക്ക് മുറിയിലേക്ക് വിളിച്ചുവരുത്തിയ സുരേഷ് ഗോപി ചോദ്യത്തിന് ഉത്തരം നൽകാൻ സൗകര്യമില്ലെന്നും കാണിച്ചുതരാമെന്ന് പറഞ്ഞു എന്നുമാണ് ആരോപണം. ഇവ വീഡിയോയിൽ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിക്കുകയും ചെയ്തു. കേരള പത്രപ്രവർത്തക യൂണിയൻ സംഭവത്തിൽ പ്രതിഷേധിച്ചു.