കലാ പ്രതിഭകളുടേയും ആസ്വാദകരുടെയും സംഗമമായി ട്രൂ ഇന്ത്യൻ്റെ ‘ വീണ്ടും വസന്തം ‘
മലയാളികളുടെ സ്നേഹവും, നന്മയും അറിയാൻ മറുനാട്ടിലെത്തണമെന്ന്
പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജനും , സംവിധായകൻ പി.ചന്ദ്രകുമാറും
ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു . ട്രൂ ഇന്ത്യൻ പുരസ്കാരം സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് രണ്ടുപേരും ഇങ്ങനെ അഭിപ്രായപ്പെട്ടത്
ഡോംബിവില്ലി . സാംസ്കാരിക വിനിമയം ലക്ഷ്യമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ
ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിസ്മരിക്കപ്പെട്ട പ്രതിഭകളെ ആദരിക്കൽ
ചടങ്ങും , വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കുന്ന പരിപാടിയുമായ ‘വീണ്ടും വസന്തം ‘
വിപുലമായി ആഘോഷിച്ചു .
ടി.ആർ. ചന്ദ്രൻ അധ്യഷതയിൽ ട്രൂ ഇന്ത്യൻ പ്രസിഡന്റ് സി.ജി.വാരിയർ ആമുഖ പ്രഭാഷണം നടത്തി ഡോംബിവില്ലി കേരളീയ സമാജം ചെയർമാൻ വർഗീസ് ഡാനിയൽ ,മുംബൈ സാഹിത്യവേദി കൺവീനർ കെ.പി .വിനയൻ,ഉപേന്ദ്ര കെ മേനോൻ , ശ്വേതാ വാരിയർ എന്നിവർ ആശസകൾ നേർന്നു .
സിനിമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ‘ ചന്ദ്രപ്രഭ ‘ പുരസ്കാരം സംവിധായകൻ പി .ചന്ദ്രകുമാറിനും , പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ , പി.ആർ .കൃഷ്ണൻ , മോഹൻ നായർ എന്നിവർക്ക് , ട്രൂ ഇന്ത്യൻ സമാജ് സേവക് പുരസ്കാരങ്ങളും സമർപ്പിച്ചു .
‘ നാദപ്രഭ ‘ പുരസ്കാരം പ്രശസ്ത ഗായിക ദീപ ത്യാഗരാജനും പത്രപ്രവർത്തന രംഗത്ത് നിന്ന് കാട്ടൂർ മുരളി , പി.വി .വാസുദേവൻ , നാടക സിനിമാരംഗത്തു നിന്നും ബാലാജി , സുമ മുകുന്ദൻ , വിജയ മേനോൻ , ഭക്തിഗാനരംഗത്ത് നിന്നും എൽ.എൻ .വേണുഗോപാൽ , സംഘടന രംഗത്തെ സ്ത്രീ ശാക്തീകരണത്തിനു ദിശാബോധം നൽകിയതിന് ബീന കെ . തമ്പി. രുഗ്മിണി സാഗർ , സാഹിത്യ രംഗത്ത് അക്ഷരസ്നേഹവും , വായനാശീലവും വളർത്തിയെടുത്ത ഡോ .ശശികലാ പണിക്കർ , , ശിവപ്രസദ് കെ. വാനൂർ , നൃത്ത രംഗത്ത് നിന്നും താര വർമ്മ , ഡോ . കലാമണ്ഡലം വിജയശ്രീ പിള്ള എന്നിവരെ ‘ലീഡിങ് ലൈറ്റ്’ പുരസ്കാരം നൽകി ആദരിച്ചു . സാമൂഹ്യ പ്രവർത്തകരായ ശ്രീകാന്ത് നായർ , ശ്രീകുമാർ മാവേലിക്കര , ഇ .പി വാസു , സോമമധു , മധുബാലകൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു .
വളർന്നു വരുന്ന പ്രതിഭകൾക്കുള്ള നവപ്രതിഭ പുരസ്കാരം നൃത്തരംഗത്തു നിന്നും ശ്രീലക്ഷ്മി എം നായർക്കും സംഗീത രംഗത്ത് നിന്നും ശ്രിതി രവി കുമാർ എന്നിവർക്കും സമർപ്പിച്ചു .
മിനി വേണുഗോപാലായിരുന്നു പരിപാടിയുടെ അവതാരക .
അമൃത നായർ ,ദേവിക നായർ , ശ്രിതി രവി കുമാർ, അശ്വതി പ്രേമൻ എന്നിവരുടെ ഗാനാലാപനവും , ദയ പ്രശാന്ത് നായർ അവതരിപ്പിച്ച ഭരതനാട്യവും , വിവിധ സംഘങ്ങൾ അവതരിപ്പിച്ച കൈകൊട്ടിക്കളികളും നടന്നു ട്രൂ ഇന്ത്യൻ ക്രിയേറ്റീവ് വിങ് ഡയറക്ർ അംബിക വാരസ്യാർ സമ്മാന ദാനം നിർവഹിച്ചു . അഡ്വ. എ. സുകുമാരൻ നന്ദി രേഖപ്പെടുത്തി . ഉമ എസ് നായർ , ശരത് വാരിയർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു .