നോർക്ക പ്രവാസി കാർഡ് / ആദ്യ ബാച്ച് വിതരണം KSDസമാജം ഹാളിൽ
ഡോംബിവ്ലി: നോർക്ക പ്രവാസി കാർഡ് എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളീയ സമാജം ഡോംബിവ്ലിയുടെ വിവിധ ഭാഗങ്ങളിൽ വെച്ചു നടത്തിയ രജിസ്ട്രേഷൻ ക്യാമ്പുകൾ വഴി പേര് നൽകിയ ആദ്യ 250 പേരുടെ കാർഡുകൾ ഇന്ന് വിതരണം ചെയ്യും . ഇന്ന് വൈകുന്നേരം നാല് മണിക്ക്, ബാജി പ്രഭു ചൗക്കിലുള്ള സമാജം ഓഫീസ് ഹാളിൽ വെച്ച് സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ചെയർമാൻ വർഗീസ് ഡാനിയേലിനു നൽകിക്കൊണ്ട് ആദ്യ വിതരണം നിർവഹിക്കും.