‘ ഫെയ്മ ‘ യുടെ സഹായം / മുംബൈയിൽ മരണപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദ്ദേഹം നാട്ടിലെത്തിച്ചു.

0

 

മുളുണ്ട് /കരുനാഗപ്പള്ളി:        ജോലിചെയ്തിരുന്ന കാർ വാഷിംഗ് സെന്ററിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പളളി കോഴിക്കോട് സ്വദേശിയും (രതീഷ് ഭവനം ,എസ്‌വി മാർക്കറ്റ് ) മുംബൈ മുളൂണ്ട് (വെസ്റ്റ്) വൈശാലി നഗർ നിവാസിയുമായ തങ്കപ്പൻ (70)ൻ്റെ മൃതദ്ദേഹം ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.
ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയുടെ വനിതാവിഭാഗം മുംബൈ സോണൽ ഭാരവാഹി മായാദേവിയും മകൻ ശ്രാവൺ സുരേഷും ചേര്‍ന്ന് പരേതൻ ജോലിചെയ്തിരുന്ന താമസ സ്ഥലത്തും തുടർന്ന് മുളൂണ്ട് പോലീസ് സ്റ്റേഷനിലുമെത്തി പോലീസ് നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം സൂക്ഷിച്ചിരുന്ന ഘാട്ക്കൂപ്പർ രാജാവാഡി സർക്കാർ ആശുപത്രിയിലെത്തിച്ചു .തുടർന്ന്
ഇൻക്വൊസ്റ്റ്, PM തുടങ്ങിയ നിയമ- മെഡിക്കൽ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം Under taker & Official Embalmer ആയ ഡേവിഡിന് കൈമാറുകയായിരുന്നു.
ഇന്നലെ (ശനിയാഴ്ച ) എയർ ഇന്ത്യയുടെ A1-10657 വിമാനത്തിൽ കേരളത്തിലെത്തിച്ച ഭൗതിക ശരീരം സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രത്യേക ആംബുലൻസിൽ സ്വദേശമായ കരുനാഗപ്പളളിയിലെ സ്വവസതിയിൽ എത്തിച്ചു. സമുചിതമായ ഇടപെടൽ നടത്തിയ ‘FAIMA യാത്രാസഹായവേദി ‘അംഗങ്ങളായ മായാദേവി , ശ്രാവൺ സുരേഷ്, C.H.ഗോപാലകൃഷ്ണൻ, മുംബൈ നോർക്ക ഡവലപ്പ്മെന്റ് ഓഫീസറായ S.റഫീക്ക്,തൊഴിലുടമ അഖലാക്ക് അഹമ്മദ് എന്നിവർക്ക് മകൻ രതീഷ് തങ്കപ്പൻ നന്ദി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *