പ്രശസ്ത ഹോളിവുഡ് നടൻ ടോണി ടോഡ് അന്തരിച്ചു
പ്രശസ്ത ഹോളിവുഡ് നടൻ ടോണി ടോഡ് (69) അന്തരിച്ചു. നവംബർ 6 നാണ് ലോസ് ഏഞ്ചൽസിലെ വസതിയിൽ വച്ച് ടോഡ് അന്തരിച്ചത്. കുടുംബം ഇറക്കിയ വാര്‍ത്ത കുറിപ്പിലാണ് നടന്‍റെ മരണം സ്ഥിരീകരിച്ചത്. 1986 ലാണ് ടോണി ടോഡ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ നടനാണ് ടോണി ടോഡ്.
1990 ൽ പുറത്തിറങ്ങിയ ‘നെെറ്റ് ഓഫ് ദ ലിവിംഗ് ഡെഡ്’ എന്ന ചിത്രത്തിലൂടെയാണ് ടോണി ടോഡ് ആരാധകർക്കിടയിൽ ശ്രദ്ധേയനാകുന്നത്. പിന്നീടങ്ങോട്ട് 21 ജമ്പ് സ്ട്രീറ്റ്, നൈറ്റ് കോർട്ട്, മാക്‌ഗൈവർ, മാറ്റ്‌ലോക്ക്, ജേക്ക് ആൻഡ് ഫാറ്റ്മാൻ, ലോ & ഓർഡർ, ദി എക്‌സ്-ഫയല്‍സ്, എന്‍വൈപിഡി ബ്ലൂ, ബെവർലി ഹിൽസ് 90210, സെന: വാരിയർ പ്രിൻസസ് ആൻഡ് മർഡർ തുടങ്ങിയ ടിവി സീരിസുകളിൽ അഭിനയിച്ചു.
ഹൊറർ സിനിമകളാണ് ടോണി ടോഡിനെ കൂടുതലും ആളുകളിലേക്ക് പ്രയങ്കരനാക്കിയത്. 100 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. സ്ട്രീം എന്ന ചിത്രത്തിലാണ് ടോണി ടോഡ് അവസാനമായി അഭിനയിച്ചത്