പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
കൊല്ലം: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് മലമ്പുഴ കൊറ്റക്കാട് കിഴക്കേപ്പുരയിൽ മിഥുൻ (27) ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കിയ മിഥുൻ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് തയ്യാറായില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. കിളികൊല്ലൂർ പോലീസ് ഇൻസ്പെക്ടർ ഉമറുൾ ഫറൂക്കിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ശ്രീജിത്ത്, സന്തോഷ്‌കുമാർ സി.പി.ഒ.മാരായ സാജ്, രാജീവ്കുമാർ, അനിതകുമാരി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.