15 കാരിയായ ചെറുമകൾക്കെതിരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 62 വർഷം തടവ്

0

കരുനാ​ഗപള്ളി: 15 കാരിയായ ചെറുമകളെ ലൈം​ഗികമായി ഉപദ്രവിച്ചയാൾക്ക് ശിക്ഷ 65 വ‌‌ർഷം തടവും രണ്ടരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ രണ്ടര വ‌‌ർഷംകൂടി തടവ് അനുഭവിക്കേണ്ടതായി വരും. ചെറുമകളെ പ്രതി നിരന്തരം ലൈം​ഗികമായി ഉപദ്രവിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തതുവെന്നായിരുന്നു പരാതി.

പ്രതിയുടെ ചെറുമകൾ ഇയാളുടെ സംരക്ഷണത്തിൽ കഴിയുന്ന കാലത്താണ് കുറ്റകൃത്യം നടന്നത്. മാതാവിൻ്റെ സുഹ‍ൃത്തിൽ നിന്നുണ്ടായ ലൈം​ഗികാതിക്രമത്തെ തുട‌ർന്നുള്ള മൊഴി കൊടുക്കുമ്പോഴാണ് ഈ വെളിപ്പെടുത്തലും നടത്തിയത്. മതിയായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും, പ്രതി കുറ്റം ചെയ്തതായി സമ്മതിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഓച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കരുനാ​ഗപള്ളി അതിവേ​ഗ സ്പെഷ്യൽ കോടതി ശിക്ഷ വി​​ധിച്ചത്. ഓ​ച്ചി​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന പി. ​വി​നോ​ദ്, സ​ബ് ഇ​ൻസ്പെക്ടറായിരുന്ന നിയാസ് എന്നിവരായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *